കൊല്ലം : കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി. രണ്ടു വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. അമിത വേഗത്തിൽ ആയിരുന്ന ലോറി അതിലിലേക്ക് ഇടിച്ചു മറിയുകയായിരുന്നു. മതിലിനടുത്ത് ബസ് കാത്തു നിന്നവരാണ് അപകടത്തിൽ പെട്ടത്.
മണ്ണ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മ റിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് റോഡിലേക്ക് വീണു. അവിടെ ഉണ്ടായിരുന്നവർ മണ്ണിനടിയിൽ കുടുങ്ങി. ഏഴു കുട്ടികളടക്കം ഒരു മുതിർന്ന ആളും ബസ്റ്റോപ്പിൽ ഉണ്ടായിരുന്നു എന്നാണ് വിവരം ലഭിക്കുന്നത് .മരിച്ചവരിൽ ഹരിലാൽ (54), അജയകുമാർ (45), പാർ തിപ്(15) എന്നിവരെ തിരിച്ചറിഞ്ഞു. കുശാൽ (15), ജിബി മോൾ (15), നവനീത് (13) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ലോറി ഡ്രൈവർക്കും പരിക്കേറ്റു.
ലോറി പൂർണ്ണമായും തകർന്നു. ലോറിയിൽ നിന്ന് വീണ മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. മരിച്ച ഹരിലാൽ ട്യൂട്ടോറിയൽ അധ്യാപകനാണ്. അജയകുമാർ മകനെ ബസ് കയറ്റി വിടാൻ ആയി വന്നതായിരുന്നു. മരിച്ച വിദ്യാർത്ഥികളുടെ ഐഡി കാർഡിൽ നിന്ന് കാർമൽ സ്കൂളിലെ കുട്ടികളാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞു.
പരിക്കേറ്റവരിൽ രണ്ടു വിദ്യാർത്ഥികൾ മെഡിസിറ്റിയിൽ ചികിത്സയിലാണ് . ഒരാൾ വെന്റിലേറ്ററിലും ആണ് . മുതിർന്നവരിൽ രണ്ടുപേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളേജിലും രണ്ടുപേർ മെഡിസിറ്റിയിലും ചികിത്സയിലാണ്. അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദ്ദേശിച്ചു.



