ക്ലാസിൽ കുട്ടികൾ സംസാരിച്ചതിന് വിദ്യാർത്ഥികളുടെ ചുണ്ടിൽ ഹോട്ട് ഗ്ലൂ ഗൺ ഉപയോഗിച്ച് പൊള്ളിച്ച അധ്യാപികയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
മെയ് 27 -ാം തീയതി ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലെ ഫെങ്‌സിയാൻ കൗണ്ടിയിലുള്ള ഒരു നഴ്സറി സ്കൂളിൽ ആണ് ഈ ക്രൂരത അരങ്ങേറിത്.
ക്ലാസ് നടക്കുന്നതിനിടെ കുട്ടികൾ സംസാരിച്ചതാന് അധ്യാപികയെ പ്രഖോപിച്ചത്. ഇതോടെ കുട്ടികളെ ശിക്ഷിക്കാനായി ഓരോരുത്തരെയായി വരിയായി നിർത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആദ്യം ഒരു കുട്ടിയുടെ കൈവെള്ളയിൽ അധ്യാപിക ഗ്ലൂ ഗൺ വെച്ച് തൊട്ടു. എന്നാൽ കുട്ടി പെട്ടെന്ന് കൈ പിൻവലിച്ചെങ്കിലും അധ്യാപിക അവനെ ക്രൂരമായി അടിക്കുകയും പിന്നീട് പോകാൻ അനുവദിക്കുകയും ചെയ്തു. തുടർന്നാണ് ഒരു പെൺകുട്ടിയെ അധ്യാപിക മുന്നോട്ട് വലിച്ചിഴച്ച് കൊണ്ടുവന്നത്. കുട്ടി കുതറി മാറാൻ ശ്രമിച്ചെങ്കിലും അധ്യാപിക ഗ്ലൂ ഗൺ ഉപയോഗിച്ച് കുട്ടിയുടെ മുകൾ ചുണ്ടിൽ രണ്ട് തവണ ക്രൂരമായി പൊള്ളിക്കുകയായിരുന്നു.
എന്നാൽ അന്ന് വൈകുന്നേരത്തോടെ കുട്ടിയുടെ ചുണ്ടിൽ വലിയ കുമിളകൾ വരികയും, പിന്നീട് അതിൽ നിന്ന് പഴുപ്പ് വരാനും തുടങ്ങി. വേദന സഹിക്കാനാവാതെ കുട്ടി കരഞ്ഞതോടെയാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.



