Saturday, May 30, 2026
spot_imgspot_imgspot_img
HomeLatest Updatesമുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

മുന്‍ മന്ത്രി ടിയു കുരുവിള അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രി ടിയു കുരുവിള(90) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ടിയു കുരുവിള വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു. 2006ലും 2011ലും കോതമംഗലത്തുനിന്നുള്ള എംഎല്‍എയായിരുന്നു. 2006ല്‍ പിജെ ജോസഫ് രാജിവെച്ചതിനെ തുടര്‍ന്നാണ് മന്ത്രിപദത്തിലെത്തിയത്. എന്നാല്‍ ഒരുകൊല്ലത്തിനുശേഷം രാജകുമാരി ഭൂമിയിടപാട് വിവാദത്തിന് പിന്നാലെ കുരുവിള രാജിവെച്ചു.

1964 മുതല്‍ 1978 വരെ 14 വര്‍ഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കോതമംഗലം നഗരസഭാ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ (1982-87), കേരള ഹൗസിങ് ബോര്‍ഡ് (1996- 001) എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 2006, 2011 വര്‍ഷങ്ങളില്‍ കോതമംഗലം മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments