Monday, May 25, 2026
spot_imgspot_imgspot_img
HomeNewsസാധാരണക്കാർക്ക് തിരിച്ചടി; ഇന്ധനവില വീണ്ടും കുത്തനെ ഉയർന്നു, രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 8 രൂപ

സാധാരണക്കാർക്ക് തിരിച്ചടി; ഇന്ധനവില വീണ്ടും കുത്തനെ ഉയർന്നു, രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് 8 രൂപ

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചതോടെ സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി. ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർധിപ്പിച്ചു. പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയിലും ഡീസലിന്റെ വില 104.41 രൂപയിലും എത്തി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ ഇന്ധനവില വർധനയാണ്. ഇതോടെ ആകെ വർധന 8 രൂപയായി. മെയ് 15-ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു. തുടർന്ന് മെയ് 19-ന് 90 പൈസയും, മെയ് 23-ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി.

തുടർച്ചയായ വിലവർധന ജനങ്ങളുടെ ജീവിതച്ചെലവിൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. സംസ്ഥാന സർക്കാർ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകുമോയെന്ന ചോദ്യവും ഇതോടെ ശക്തമാകുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments