Saturday, May 23, 2026
spot_imgspot_imgspot_img
HomeLatest Updatesകേരള കോണ്‍ഗ്രസ് എം-ന് തിരിച്ചടി, മല്‍സരിച്ച 12ല്‍ 11 ഇടത്തും പിന്നില്‍

കേരള കോണ്‍ഗ്രസ് എം-ന് തിരിച്ചടി, മല്‍സരിച്ച 12ല്‍ 11 ഇടത്തും പിന്നില്‍

പാലാ: ഭരണ വിരുദ്ധ വികാരം വിനയായതോടെ കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ തിരിച്ചടി. മല്‍സരിച്ച 12 സീറ്റുകളില്‍ 11 സീറ്റിലും നിലവില്‍ പിന്നിലാണ് പാര്‍ട്ടി.

പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും അടക്കം ലീഡ് വഴങ്ങിയത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. പാലായില്‍ മല്‍സരിച്ച പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി നിലവില്‍ 750 ഓളം വോട്ടുകള്‍ക്ക് പിന്നിലാണ്.

ഇടുക്കിയില്‍ മല്‍സരിച്ച മന്ത്രി റോഷി അഗസ്റ്റിനും നിലവില്‍ പിന്നിലാണ്. കേരള കോണ്‍ഗ്രസ് എം-ന്റെ ശക്തികേന്ദ്രമെന്ന് വിശേഷിക്കപ്പെടുന്ന കടുത്തുരുത്തിയില്‍ മല്‍സരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, നിലവിലെ എംഎല്‍എയായ മോന്‍സ് ജോസഫുമായി 6000 വോട്ട

പൂഞ്ഞാറില്‍ മല്‍സരിച്ച നിലവിലെ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എന്നാല്‍ 129 എന്ന കേവല ലീഡ് മാത്രമാണ് നിലവില്‍ കുളത്തുങ്കലിന് ഉള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments