Tuesday, May 26, 2026
spot_imgspot_imgspot_img
HomeLatest Updatesഎറണാകുളത്ത് യുഡിഎഫ് തേരോട്ടം; 14ല്‍ 13 സീറ്റിലും ലീഡ്

എറണാകുളത്ത് യുഡിഎഫ് തേരോട്ടം; 14ല്‍ 13 സീറ്റിലും ലീഡ്

എറണാകുളം: ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ 13 സീറ്റിലും ലീഡുമായി യുഡിഎഫിന്റെ തേരോട്ടം. എറണാകുളത്ത് റ്റിജെ വിനോദിന്റെ ലീഡ് 5000 അടുക്കുമ്പോള്‍ തൃക്കാക്കരയില്‍ ഉമ തോമസിന്റെ ലീഡ് 2300 പിന്നിട്ടു.

ജില്ലയിലെ ഏറ്റവും ശക്തമായ മല്‍സരം നടക്കുന്ന കളമശേരിയില്‍ മന്ത്രി പി രാജീവിനെ ഞെട്ടിച്ച് വിഇ അബ്ദുള്‍ ഗഫൂര്‍ 2497 വോട്ടിന് ലീഡ് ചെയ്യുകയാണ്.

മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്റെ ഭൂരിപക്ഷം 10000 അടുക്കുന്നു. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് (835 ലീഡ്), ആലുവയില്‍ അന്‍വര്‍ സാദത്ത് (1591), അങ്കമാലിയില്‍ റോജി എം ജോണ്‍ (2067) എന്നിവരും ലീഡ് നില വര്‍ധിപ്പിച്ച് വിജയപ്രതീക്ഷയിലാണ്.

അതേ സമയം വൈപ്പിനില്‍ മാത്രമാണ് ഇടതുപക്ഷത്തിന് നേരിയ ലീഡ് എങ്കിലും നേടാനായത്. ഇടതുപക്ഷ സ്ഥാനാര്‍ഥി എംബി ഷൈനി 496 വോട്ടിന് ലീഡ് ചെയ്യുകയാണ് ഇവിടെ.

നിയമസഭ – സ്ഥാനാര്‍ഥി – പാര്‍ട്ടി – ലീഡ് നില

ആലുവ – അന്‍വര്‍ സാദത്ത് – യുഡിഎഫ് – 1591 വോട്ട്
അങ്കമാലി – റോജി എം ജോണ്‍ – യുഡിഎഫ് – 2067 വോട്ട്
എറണാകുളം – റ്റിജെ വിനോദ് – യുഡിഎഫ് – 4722 വോട്ട്
കളമശേരി – വിഇ അബ്ദുള്‍ ഗഫൂര്‍ – യുഡിഎഫ് – 2497 വോട്ട്
കൊച്ചി – മുഹമ്മദ് ഷിയാസ് – യുഡിഎഫ് – 835 വോട്ട്
കോതമംഗലം – ഷിബു തെക്കുംപുറം – യുഡിഎഫ് – 2756 വോട്ട്്
കുന്നത്തുനാട് – വിപി സജീന്ദ്രന്‍ – യുഡിഎഫ് – 4127 വോട്ട്്
മൂവാറ്റുപുഴ – മാത്യു കുഴല്‍നാടന്‍ – യുഡിഎഫ് – 9843 വോട്ട്
പറവൂര്‍ – വിഡി സതീശന്‍ – യുഡിഎഫ് – 1606 വോട്ട്
പെരുമ്പാവൂര്‍ – മനോജ് മൂത്തേടന്‍ – യുഡിഎഫ് – 7776 വോട്ട്
പിറവം – അനൂപ് ജേക്കബ് – യുഡിഎഫ് – 7479 വോട്ട്
തൃക്കാക്കര – ഉമ തോമസ് – യുഡിഎഫ് – 2376 വോട്ട്
തൃപ്പൂണിത്തുറ – ദീപക് ജോയ് -യുഡിഎഫ് – 4498 വോട്ട്
വൈപ്പിന്‍ – എംബി ഷൈനി – എല്‍ഡിഎഫ് – 496 വോട്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments