Saturday, May 2, 2026
spot_imgspot_imgspot_img
HomeLatest Updatesകൊടുവളളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽപെട്ടത് ലോറിയും കാറുകളും; ഏഴ് പേർക്ക് പരിക്ക്

കൊടുവളളിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; അപകടത്തിൽപെട്ടത് ലോറിയും കാറുകളും; ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്. അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.

കൈതപ്പൊയിൽ സ്വദേശികളായ ആദം(6), ഫർസാന (27), സലീം (അബ്ദുസലാം 53), സുഹൈൽ (25), റസിയ (47) കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി (70), താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിനി വനജ (52) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കൈതപ്പൊയിൽ സ്വദേശികളേയും, മുണ്ടോത്ത് സ്വദേശി മോഹിനിയയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താമരശ്ശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്‌സ് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന 5 പേര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ മറ്റൊരു കാറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ കൈതപ്പൊയില്‍ സ്വദേശികളേയും മുണ്ടോത്ത് സ്വദേശി മോഹിനിയയും കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments