സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ വൈറൽ ആകാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആളുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്.
ശവങ്ങളെ പ്രതിശ്രുത വരനും വധുവും പോലെ വെള്ളത്തിൽ പൊന്തിക്കിടന്നുള്ള ഒരു മിസ്റ്റിക് പശ്ചാത്തലത്തിലുള്ള ഫോട്ടോഷൂട്ടായിരുന്നു അത്.
സിനിമയെ വെല്ലുന്ന സ്റ്റൈലിങ് ആണെന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ലെങ്കിലും അതിനോട് ഒട്ടും ചേർന്നു പോകാത്ത പശ്ചാത്തലമാണ് വിഡിയോയിലുള്ളതെന്ന അഭിപ്രായക്കാരാണ് ഭൂരിപക്ഷവും.
ഇരുവരും ധരിച്ചിരിക്കുന്നത് വെള്ളനിറത്തിലുള്ള വിവാഹ വസ്ത്രങ്ങൾളാണ്. ഫോട്ടോഗ്രാഫറുടെ നിർദ്ദേശാനുസരണം അസിസ്റ്റന്‍റ് ‘ശവങ്ങളുടെ’ വസ്ത്രങ്ങൾ ഒറിജിനലായി ഫീൽ ചെയ്യാനായി അത് കൃത്യമായി ക്രീകരിക്കുന്നത് വീഡിയോയൽ നമ്മുക്ക് കാണാനാകും.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് കമന്റുകളുടെ എത്തിയത്. റൊമാന്റിക് രംഗങ്ങൾ ചിത്രീകരിക്കാൻ വിഡിയോഗ്രാഫർ എന്തുകൊണ്ടാണ് ഒരു ചെളിക്കുളം തിരഞ്ഞെടുത്തത് എന്നായിരുന്നു ഭൂരിഭാഗത്തിന്റെയും സംശയം.



