Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamകായിക പരിശീലനത്തിനോടൊപ്പം കൃഷി പരിശീലനവും ഇന്നത്തെ സമൂഹത്തിന് ആവശ്യകതയാണ്: ആൻറണി കടപ്ലാക്കൽ

കായിക പരിശീലനത്തിനോടൊപ്പം കൃഷി പരിശീലനവും ഇന്നത്തെ സമൂഹത്തിന് ആവശ്യകതയാണ്: ആൻറണി കടപ്ലാക്കൽ

കൂട്ടിക്കൽ: സെൻറ് ജോർജ് ഹൈസ്കൂളിലെ കായികതാരങ്ങൾക്ക് വാർഡ് മെമ്പർ ആന്റണി കടപ്ലാക്കൽ സൗജന്യമായി വാഴവിത്തുകൾ വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ തന്നെ മികച്ച കായിക പാരമ്പര്യം നിലനിർത്തിക്കൊണ്ടുപോകുന്ന സ്കൂളാണ് സെന്റ് ജോർജ് ഹൈസ്കൂൾ.

തുടർച്ചയായ വർഷങ്ങളിൽ വിവിധ ഇനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സ്കൂളാണ്. കൃഷിയിലും മികച്ച നേട്ടം ഈ കായികതാരങ്ങൾ നേടണമെന്ന് ഉദ്ദേശ ലക്ഷ്യത്തോടുകൂടിയും,കൃഷി സ്വയം പര്യാപ്തതയും ലക്ഷ്യം വച്ചാണ് വാഴവിത്ത് വിതരണം ചെയ്തത്. കായിക അധ്യാപകൻ ദേവസ്യാച്ചൻ പുളിക്കൽ കായിക പരിശീലനത്തിനും കൃഷി പരിശീലനത്തിനും നേതൃത്വം നൽകുന്നു, കോട്ടയം ജില്ല താരം ആശിമാ ഷിജു, സ്കൂൾ ക്യാപ്റ്റൻ ഫെലിക്സ് ബിനു, ഷിജോ k ഷാജി എന്നിവർ സന്നിഹിതരായിരുന്നു. വാഴ കൃഷിക്ക് സ്പോർട്സ് ക്ലബ്ബ് നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments