Thursday, April 16, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamഅഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ജനപ്രതിനിധികൾക്ക് മാതൃക ഇ. എസ്. ബിജിമോൾ. എക്സ‌്.എം.എൽ.എ

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ജനപ്രതിനിധികൾക്ക് മാതൃക ഇ. എസ്. ബിജിമോൾ. എക്സ‌്.എം.എൽ.എ

മുണ്ടക്കയം : ജനാധിപത്യരാജ്യത്ത് ഒരു എം.എൽ.എ എങ്ങനെ ആയരിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇ.എസ്. ബിജിമോൾ.എക്‌സ്.എം.എൽ.എ പറഞ്ഞു.

നാടിന്റേയും സാധാരണജനങ്ങളുടേയും പുരോഗതിക്കായി എതൊക്ക രീതിയിൽ വികസനപ്ര വർത്തനങ്ങൾ നടത്താൻ ഒരു ജനപ്രതിനിധിക്ക് കഴിയുമെന്നുള്ളതിൻ്റെ തെളിവുകളാണ് കഴിഞ്ഞ അഞ്ചു വർഷക്കാലമായി പൂഞ്ഞാർ നിയോജകമണ്‌ഡലത്തിൽ കാണുന്നതെന്നും ബിജിമോൾ പറഞ്ഞു.

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നയിക്കുന്ന എൽ. ഡി.എഫ്. പൂഞ്ഞാർ നിയോ ജകമണ്‌ഡലം വികസന സന്ദേശയാത്രയുടെ സമാപന സമ്മേളനം പുഞ്ചവയലിൽ ഉദ്ഘാടനം ചെയ്‌തു കൊണ്ട് സംസാരിക്കുകയായിരുന്നു ഇ.എസ്. ബിജിമോൾ

പി.കെ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ജാഥാ മാനേജർ കെ.രാജേഷ്,ജാഥാ വൈസ് ക്യാപ്റ്റൻ എം.ജി. ശേഖരൻ, അഡ്വ. സാജൻ കുന്നത്ത്, ജോയി ജോർജ്, ജോർജുകുട്ടി ആഗസ്‌തി എം.ജി.രാജു, കുര്യാക്കോസ്. പി.ജെ, രമാ മോഹനൻ, തങ്കമ്മ ജോർജുകുട്ടി, കെ.റ്റി. പ്രമദ്, സുദേഷ് സുധാ കരൻ, ഡയസ് കോക്കാട്ട്, സോജൻ ആലക്കുളം, പി.കെ.ബാലൻ, അഡ്വ.അബേഷ് അലോഷ്യസ്, ജോണിക്കുട്ടി മഠത്തിനകം ദിലിഷ് ദിവാകരൻ, തോമസ് കട്ടയ്ക്കൽ, ജോളി മടുക്കക്കുഴി, ചാർളി കോശി, പ്രസന്ന ഷിബു, സുപ്രദ രാജൻ, ജോസ് നടുപ്പറമ്പിൽ, കെ.റ്റി.സനൽ, തങ്കച്ചൻ കാരയ്ക്കാട്ട്, അജി വെട്ടു കല്ലാംകുഴി, കെ.എ. സിയാദ്. ആർ.രവിചന്ദ്രൻ, വി വി ഷാജികുമാർ, സോഫി ജോസഫ്, സിന്ധു മോഹനൻ ചാക്കോ തുണിയത്ര തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments