കൊച്ചി: ഇതര സംസ്ഥാന തൊഴിലാളി നാല് കിലോ കഞ്ചാവുമായി പൊലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശി റബ്ബുൽ ഇസ്‌ലാം(23)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്ന് പിടികൂടിയത്.
ഇയാളെ കുറുപ്പംപടി ടൗണിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കുറച്ചു നാളുകളായി ഇയാൾ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കുറുപ്പുംപടിയിൽ റൂമെടുത്തു താമസിക്കുന്ന ഇയാൾ 500 രൂപ നിരക്കിൽ ചെറിയ പൊതികളിലാക്കി വിൽപന നടത്തി വരികയായിരുന്നു.
അതേസമയം ഒഡീഷയിൽ നിന്നാണ് റബ്ബുൽ ഇസ്‌ലാമിന് കഞ്ചാവ് ലഭിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒരു വർഷമായി കുറുപ്പുംപടിയിൽ താമസിച്ചു വരികയായിരുന്നു.



