Saturday, May 2, 2026
spot_imgspot_imgspot_img
HomeHomeഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം ; ദാരുണ സംഭവം അടുത്ത മാസം വിദേശത്തേക്ക് മടങ്ങാനിരിക്കെ

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം ; ദാരുണ സംഭവം അടുത്ത മാസം വിദേശത്തേക്ക് മടങ്ങാനിരിക്കെ

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍ പീടിക ആസിഫ് അഷ്‌റഫ്(23) ആണ് മരിച്ചത്. പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. അതിനിടെയാണ് അഷ്‌റഫിന് മിന്നലേറ്റത്. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത മാസം വിദേശത്തേക്ക് പോകാനിരിക്കെയാണ് ആസിഫിനു മിന്നലേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments