Saturday, May 2, 2026
spot_imgspot_imgspot_img
HomeDistrict NewsKottayamമണിമലയാറ്റിൽ കുളിക്കാനിറങ്ങിയ 32 വയസുകാരൻ മുങ്ങിമരിച്ചു

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ 32 വയസുകാരൻ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയത്ത് മണിമലയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം. കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ സുഹൃത്തുക്കൾ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments