Monday, May 25, 2026
spot_imgspot_imgspot_img
HomeHomeപിണറായി വിജയന്‍, ചോതി നക്ഷത്രം.. 'വീണ്ടും മുഖ്യമന്ത്രിയാകണം'; വോട്ടെണ്ണല്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ കദളിപ്പഴം പാല്‍...

പിണറായി വിജയന്‍, ചോതി നക്ഷത്രം.. ‘വീണ്ടും മുഖ്യമന്ത്രിയാകണം’; വോട്ടെണ്ണല്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ കദളിപ്പഴം പാല്‍ വഴിപാട്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ കദളിപ്പഴം പാൽ വഴിപാട്. ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലാണ് വഴിപാട്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട്. വോട്ടെണ്ണല്‍ ദിവസമായ ഇന്നാണ് പൂജ.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ മറ്റൊരാളും വിഷ്ണുപൂജ വഴിപാട് നടത്തി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത് . പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തിയത്.

അതേസമയം കേരളത്തിൽ യുഡിഎഫ് തരംഗമാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു. 95ലധികം സീറ്റുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 50ൽ താഴെ മാത്രമാണ് എൽഡിഎഫിന്‍റെ ലീഡ്. എൻഡിഎ 2 സീറ്റുകളിലും മുന്നേറുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments