Saturday, May 23, 2026
spot_imgspot_imgspot_img
HomeHomeഇത് സഹതാപമല്ല, ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ മകനെ ചേർത്ത് പിടിച്ച് പുതുപ്പള്ളി...

ഇത് സഹതാപമല്ല, ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ മകനെ ചേർത്ത് പിടിച്ച് പുതുപ്പള്ളി ; ഹരിപ്പാട് നിലനിർത്തി ചെന്നിത്തല

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കേരളത്തിൽ യുഡിഎഫ് തരംഗം. നിലവിൽ 101 സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നു. തൃശ്ശൂർ, പുതുപ്പള്ളി, ഹരിപ്പാട്, ആലത്തൂർ എന്നിവിടങ്ങളിലെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു കഴിഞ്ഞു.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്രവിജയമാണ് സ്വന്തമാക്കിയത്. 52,907 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ജയിച്ചുകയറിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷമാണിത്.

ചാണ്ടി ഉമ്മൻ 84031 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി കെഎം രാധാകൃഷ്ണൻ 31124 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി രവീന്ദ്രനാഥ് വാകത്താനം 11544 വോട്ടുകളും നേടി.

ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല 23,377 വോട്ടുകൾക്ക് വിജയിച്ചു.തൃശ്ശൂരിൽ എൽഡിഎഫിന്റെ ആലങ്കോട് ലീലാകൃഷ്ണനെ 26,803 വോട്ടുകൾക്ക് പരാജയപ്പെടുത്തി രാജൻ പല്ലൻ തകർപ്പൻ വിജയം നേടി.ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം. ഫെബിനെ 8,553 വോട്ടുകൾക്ക് പരാജയപ്പെടുത്തി ടി.എം. ശശി . ഈ നാല് മണ്ഡലങ്ങളിലെയും വിജയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments