Sunday, May 24, 2026
spot_imgspot_imgspot_img
HomeHomeമുഖ്യമന്ത്രി ആരാകും ? കെ.സി.വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വീട്ടിൽ… നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ...

മുഖ്യമന്ത്രി ആരാകും ? കെ.സി.വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വീട്ടിൽ… നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ​ഗാന്ധി, പ്രതീക്ഷയോടെ വിഡി, ആർസി, കെസി ചേരികൾ

ദില്ലി: മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ​ഗാന്ധി.

പ്രഖ്യാപനത്തിനു ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ.സി.വേണുഗോപാൽ. രാഹുലിന്റെ വസതിയിൽ വച്ചാണ് ഇരുവരും ചർച്ച നടത്തുന്നത്. നേരത്തെ ഔദ്യോഗിക വസതിയിൽ നിന്നും പുറത്തിറങ്ങിയ കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചില്ല. കാറിനുള്ളിൽ ചിരിച്ചു കൊണ്ടാണ് കെ.സി. വേണുഗോപാൽ ഇരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രാവിലെ 10.30ന്റെ വിമാനത്തിൽ തിരുവനന്തപുരത്തെത്തും.

അതേസമയം മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല.

അതേ സമയം മൂന്ന് ചേരികളും പ്രതീക്ഷയിലാണ്. ആ പേര് കെസി വേണു​ഗോപാലിന്റേത് തന്നെയെന്ന് കെസി ​ഗ്രൂപ്പ് പറയുന്നു. എംഎൽഎമാരുടെ എണ്ണത്തിലുളള ആത്മവിശ്വാസത്തിലാണ് കെസി ​ഗ്രൂപ്പ്. അവസാന വട്ട ചർച്ചകൾ തുണച്ചെന്ന് വിഡി പക്ഷവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments