തിരുവനന്തപുരം : ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എസി പൊട്ടിത്തെറിച്ചു രണ്ട് പേര്‍ക്ക് പരുക്ക്. ഒരാളുടെ പരുക്ക് ഗുരുതരമാണ്. അറ്റകുറ്റപ്പണിക്കിടെയാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.
സെക്രട്ടറിയേറ്റിനോട് ചേർന്ന സുരക്ഷാ മേഖലയിൽ ആണ് അപകടം നടന്നത്. കഴിഞ്ഞ കുറച്ചുകാലമായി പ്രവർത്തിക്കാതിരുന്ന എസി ഗ്യാസ് നിറയ്ക്കുമ്പോൾ ആണ് അപകടം എന്നാണ് റിപ്പോർട്ട്.



