Tuesday, April 14, 2026
spot_imgspot_imgspot_img
HomeLatest Updatesനവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിം​ഗ് ​ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.

കുഞ്ഞിന്റെ മൃതദേഹം പാർക്കിം​ഗ് ​ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അതേസമയം എങ്ങനെയാണ് മൃതദേഹം ഇവിടെ എത്തിയതെന്നതിൽ വ്യക്തതയില്ല. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റേതാണെന്നാണ് പ്രാഥമിക നി​ഗമനം. സുരക്ഷ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments