കോട്ടയം : മുണ്ടക്കയത്ത് 40 യാത്രക്കാരുമായ് എത്തിയ ടൂറിസ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ മുണ്ടക്കയം ബസ്‌സ്റ്റാൻഡിനു മുൻവശത്താണ് അപകടം നടന്നത്. തീർഥാടനത്തിന് കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയി മടങ്ങും വഴിയാണ് ബസ് കത്തിനശിച്ചത്.
മധുരയിൽനിന്നും രാത്രി 10.30ഓടെ പുറപ്പെട്ട ബസ് പുലർച്ചെ മുണ്ടക്കയത്ത് എത്തിയപ്പോഴാണ് പുറകിലത്തെ ടയറിന്റെ ഭാഗത്തുനിന്നും പൊട്ടിത്തെറിയുണ്ടായി. തുടർന്ന് ബസ് നിർത്തി പരിശോധിച്ചപ്പോൾ പുക ഉയരുന്നതു കണ്ടു. ഇതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയും നിമിഷനേരത്തിനകം ബസ് കത്തുകയായിരുന്നു.



