കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ (63) അന്തരിച്ചു.
ഇന്ന് പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിഐഎസ്എഫിൽ ഇൻസ്പക്ടർ ആയിരുന്നു.
സംഭവമറിഞ്ഞ പി ടി ഉഷ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.



