തിരുവനന്തപുരം: കോട്ടയം: മുൻ മന്ത്രിയും എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ വാട്സാപ്പ് വഴി വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി. ഇന്നലെ ഉച്ചയ്ക്കാണ് മുംബൈ പോലീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ സമീപിച്ചത്.
മുംബൈയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് കുറ്റകൃത്യം നടന്നുവെന്നും, അതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നുമാണ് വിളിച്ചവർ അവകാശപ്പെട്ടത്. എന്നാൽ തട്ടിപ്പ് മനസ്സിലാക്കിയ തിരുവഞ്ചൂർ നിങ്ങൾ കേരള പൊലീസുമായി ബന്ധപ്പെടൂ, രേഖകൾ താൻ അവിടെ കാണിക്കാം എന്ന് മറുപടി നൽകി കോൾ അവസാനിപ്പിക്കുകയായിരുന്നു. തട്ടിപ്പുകാർ ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു സംസാരിച്ചത്.
പിന്നാലെ, തിരുവഞ്ചൂര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.



