Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesഒരുമിച്ച് തൂങ്ങിമരിക്കാന്‍ യുവതിയെ വിളിച്ചു വരുത്തി, കസേര തട്ടിമാറ്റി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഒരുമിച്ച് തൂങ്ങിമരിക്കാന്‍ യുവതിയെ വിളിച്ചു വരുത്തി, കസേര തട്ടിമാറ്റി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.
കോഴിക്കോട് എലത്തൂരാണ് സംഭവം.
ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു.

എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി 26 വയസ്സുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു. തുടർന്ന് യുവതി വിവാഹ അഭ്യർഥന നടത്തിയപ്പോൾ നമ്മുക്ക് ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം മരിക്കാം എന്നു വിശ്വസിപ്പിച്ച് യുവതിയെ ശനിയാഴ്ച രാവിലെ വൈശാഖ് തന്റെ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.

ആദ്യം ആത്മഹത്യ ആണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. സ്ഥലത്തെ സിസിടിവി പരിശോധിച്ച പൊലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ആത്മഹത്യ ചെയ്യാനായി വൈശാഖും യുവതിയും കസേരയിൽ കയറിനിന്ന് കഴുത്തിൽ കുരുക്കിട്ടെന്നും, ശേഷം കസേര തട്ടിമാറ്റി യുവതിയെ കൊലപ്പെടുത്തി എന്നുമാണ് വൈശാഖൻ പൊലീസിനു നൽകിയ മൊഴി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments