പത്തനംതിട്ട: നവജാതശിശുവിനെ തിരുവല്ല കുറ്റൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ – മനക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയ്ക്ക് സമീപം തട്ടുകടയിൽ ആണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രാവിലെ തട്ടുകട തുറക്കാൻ വന്ന കട ഉടമ ജയരാജൻ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ലൈറ്റിട്ടപ്പോള്‍ കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് നോക്കിയത്. ഉടൻ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറയുകയായിരുന്നുവെന്നും അവൻ വന്ന് നോക്കുകയായിരുന്നുവെന്നും തുർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും കടയുടമ ജയരാജൻ പറഞ്ഞു.



