കൊച്ചി: കൊച്ചിയിൽ മകനൊപ്പം യാത്ര ചെയ്യവേ പിന്നിൽ നിന്നെത്തിയ ടാങ്കർ ലോറി ബൈക്കിലിടിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം. ചെമ്പന്നൂർ ഗോഡൗണിന് സമീപം പാറയിൽ വീട്ടിൽ ഷേർളി (51) ആണ് മരിച്ചത്. ദേശീയ പാതയിൽ കരിയാട് കവലയിലായിരുന്നു അപകടം.
ലോറി ഷേർളിയും മകനും ബൈക്കിൽ യാത്ര ചെയ്യവേ പിന്നിൽ നിന്നെത്തിയ ടാങ്കർ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കരാർ ജീവനക്കാരിയാണ് ഷേർളി.



