Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesമാതാപിതാക്കൾ തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ : ഭർത്താവ് ഭാര്യക്ക് നേരെ കല്ലെറിഞ്ഞു : വീണത് നാല്...

മാതാപിതാക്കൾ തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ : ഭർത്താവ് ഭാര്യക്ക് നേരെ കല്ലെറിഞ്ഞു : വീണത് നാല് വയസുകാരനായ മകന്റെ തലയിൽ : ദാരുണാന്ത്യം

അമരാവതി: ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ് നാല് വയസുകാരന് ദാരുണാന്ത്യം. കഴിഞ്ഞദിവസമാണ് ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ ലക്ഷ്യം പള്ളി ​ഗ്രാമത്തിൽ സംഭവം. എം. രമേശ്, ഭാര്യ മഹേശ്വരി എന്നിവർ തമ്മിലുള്ള വഴക്കിനിടെയാണ് മകനായ നാല് വയസുകാരൻ കൊല്ലപ്പെട്ടത്.

മാതാപിതാക്കൾ തമ്മിലുള്ള തർക്കം കൈയാങ്കളിയിൽ കലാശിച്ചതോടെ രമേശ് ഭാര്യക്ക് നേരെ വലിയൊരു കല്ലെടുത്ത് എറിയുകയായിരുന്നു. ഇത് അടുത്തുനിന്ന മകന്റെ തലയിലാണ് വീണത്.

തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഭാരതീയ ന്യായ് സം​ഹിത സെക്ഷൻ 105 പ്രകാരം മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments