Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesപിഞ്ചുകുഞ്ഞിനെ ബലിയാടാക്കി …! ഭർത്താവ് വീട്ടിൽ വൈകി വന്നു; വഴക്കിട്ട ഭാര്യ കൈക്കുഞ്ഞിനെ കുത്തിക്കൊന്നു

പിഞ്ചുകുഞ്ഞിനെ ബലിയാടാക്കി …! ഭർത്താവ് വീട്ടിൽ വൈകി വന്നു; വഴക്കിട്ട ഭാര്യ കൈക്കുഞ്ഞിനെ കുത്തിക്കൊന്നു

മുംബൈ: ഭർത്താവ് വീട്ടിൽ വൈകി വന്നതിനെ ചൊല്ലി വഴക്കിട്ട യുവതി ഒരു വയസുള്ള കുഞ്ഞിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലാണ് സംഭവം.സംഭവത്തിൽ 30 വയസുള്ള യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വളരെ വൈകിയാണ് ഭർത്താവ് വീട്ടിലെത്തിയത്. ഇതോടെ ഭർത്താവുമായി വഴക്കിട്ട യുവതി കത്തിയെടുത്ത് പിഞ്ചുകുഞ്ഞിന്റെ മുഖത്തും വയറ്റിലും നെഞ്ചിലും പിൻഭാഗത്തും തലക്കും സ്വകാര്യഭാഗങ്ങളിലും കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. യുവതിക്കെതിരെ കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ദിവസവേതനത്തിൽ ജോലി ചെയ്യുകയാണ് യുവതിയുടെ 34 വയസുള്ള ഭർത്താവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments