ആലപ്പുഴ∙ ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് – ജിൻസി വർഗീസ് ദമ്പതികളുടെ മകനായ ആക്റ്റൺ പി.തോമസാണ് മരിച്ചത്.
കുഞ്ഞ് അമ്മ അറിയാതെയാണ് കുളിമുറിയിലേക്കു കയറിയത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ തലകീഴായി വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.



