Monday, March 2, 2026
spot_imgspot_imgspot_img
HomeNewsസീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്നും വിജയം

സീപ്പ് സൂപ്പർ ലീഗ് ഫുട്ബോൾ: പാലാ സെന്റ് തോമസ് സ്കൂളിനും ഇലഞ്ഞി സെന്റ് പീറ്റേഴ്സ്നും വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് ലീഗിൽ ആവേശകരമായ പോരാട്ടത്തിൽ പാലാ സെന്റ് തോമസ് സ്കൂൾ ആതിഥേയരായ കൂട്ടിക്കൽ സെന്റ് ജോർജ് സ്കൂളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. പാലാ സെന്റ് തോമസ് സ്കൂളിലെ അഭിനവാണ് കളിയിലെ മികച്ച താരം.

ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഇലഞ്ഞി, അറുക്കുളം സെന്റ് മേരീസ് സ്കൂളിലെ ഏകപക്ഷീയമായ രണ്ട് ഗോളിന് കീഴടക്കി. ലീഗിൽ അറക്കുളത്തിന്റെ ആദ്യ പരാജയമാണ്.

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ ഹെൻസൺ ജയേഷ് ‘മാൻ ഓഫ് ദ മാച്ച്’ പുരസ്കാരം സ്വന്തമാക്കി.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അറക്കുളം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, ആതിഥേയരായ സെന്റ് മേരീസ് അറക്കുളത്തെയും, കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ കൂട്ടിക്കൽ, ഇലഞ്ഞി സെൻ പീറ്റേഴ്സ് സ്കൂളിനെ നേരിടും. സീപ്പ് സൂപ്പർ ലീഗ് ജനുവരി 30ന് അവസാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments