Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsലോഡ്ജിൽ യുവാവിനേയും പെൺസുഹൃത്തിനേയും അർധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ച പ്രതി പിടിയിൽ

ലോഡ്ജിൽ യുവാവിനേയും പെൺസുഹൃത്തിനേയും അർധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ച പ്രതി പിടിയിൽ

മഞ്ചേശ്വരം: യുവാവിനേയും പെൺസുഹൃത്തിനേയും ലോഡ്ജിൽ ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകർത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഒരു പ്രതി അറസ്റ്റിൽ. ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 14-ന് ഉച്ചയ്ക്ക് 12 മണിക്ക് യുവതിയും ആൺസുഹൃത്തും താമസിച്ച ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും ഇരുവരേയും ഒരുമിച്ചിരുത്തി അർധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ആയിരുന്നു
.
തുടർന്ന് ഇവരോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം തന്നില്ലെങ്കിൽ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈയിലുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും സംഘം കൈക്കലാക്കിയെന്നുമാണ് കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments