Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesബസിലെ ലൈംഗികാതിക്രമ ആരോപണം: യുവാവ് ജീവനൊടുക്കിയ നിലയിൽ ; കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ എന്ന്...

ബസിലെ ലൈംഗികാതിക്രമ ആരോപണം: യുവാവ് ജീവനൊടുക്കിയ നിലയിൽ ; കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ എന്ന് ദീപകിന്‍റെ ബന്ധുക്കൾ, യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ്

കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ ബന്ധുക്കൾ. കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു.ദീപക്(42) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദീപക് ബസ്സിനുള്ളിൽ വച്ച് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നാരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.

തിരക്കുള്ള ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. പിന്നാലെയാണ് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരെ യുവതി ഉന്നയിച്ചതെന്നും ഇതിനെത്തുടര്‍ന്ന് ദീപക് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments