പാനൂർ ചെണ്ടയാട് അദ്ധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത എന്ന പരാതിയുമായി കുടുംബം.
പാനൂർ ചെണ്ടയാട് കുനിയില്‍ ചെമ്പടത്ത് അഷികയാണ് (31) മരിച്ചത്.
അഷിക പാട്യം വെസ്‌റ്റ് യുപി സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. ഇതേ സ്‌കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് ഭർത്താവ്.
ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ ഇരുവർക്കുമിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് ഡിവോഴ്‌സിന് ഒരുങ്ങിയിരുന്നെങ്കിലും പിന്നീട് ഒന്നിച്ച് പോകുകയായിരുന്നു.



