കൊല്ലം: സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലെ വനിതാ ഹോസ്റ്റലിൽ രണ്ട് പെൺകുട്ടികളെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.
.സ്റ്റേഡിയത്തോട് ചേർന്നുള്ള സായിയുടെ ഹോസ്റ്റലിലാണ് കുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
പ്രാക്ടീസിനായി പോകാൻ ഇന്ന് രാവിലെ അഞ്ചുമണിക്ക് വാർഡനും മറ്റുവിദ്യാർത്ഥികളുമെത്തി വിളിച്ചപ്പോൾ മുറി തുറന്നിരുന്നില്ല. തുടർന്ന് വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴാണ് രണ്ട് ഫാനുകളിലായി വിദ്യാർത്ഥികൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ എത്തി വിവരങ്ങൾ ശേഖരിക്കുകയാണ്. വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതുക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു. സാന്ദ്ര അത്‍ലറ്റിക് താരമാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)



