തൃശൂര്‍: 9 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി. പുറക്കാംപ്പുള്ളി മണികണ്ഠന്‍ (57) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.വലപ്പാട് പൊലീസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
2023 മെയ് മാസം 3 നും അതിന് മുമ്പും ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 6 വര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 4 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.
പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക്’ റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും കൂടാതെ, ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



