തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ ഉടന്‍ തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാർപ്പിച്ചിരുന്നത്. ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്.
പ്രാഥമിക പരിശോധനയ്ക്കു ശേഷം തന്ത്രിയെ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി. ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്.



