കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നു ആരോപിച്ചു 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ച കേസിൽ വളർത്തമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിര താമസക്കാരിയുമായ നൂർ നാസർ (റൂബി-35) ആണ് അറസ്‌റ്റിലായത്.
നൂർ നാസറിന്റെ ഭർത്താവ് മുഹമ്മദ് ഇംതിയാസ് ബിഹാറുകാരനാണ്. അഞ്ചു മാസം മുൻപാണ് ഇവരുടെ കുടുംബം കഞ്ചിക്കോട് താമസമാക്കിയത്. ജനുവരി രണ്ടിനായിരുന്നു കുട്ടിയെ പൊള്ളലേൽപ്പിച്ചത്. അങ്കണവാടിയിൽ പഠിക്കാനെത്തിയ കുട്ടി മൂത്രമൊഴിക്കാൻ പോയപ്പോൾ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് അധ്യാപിക വിവരം തിരക്കുകയായിരുന്നു.
ഇംത്യാസിന്റെ രണ്ടാം വിവാഹമാണിത്.
അതേസമയം ഇവർ നിരന്തരമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും വിവരമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്‌തു.



