Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updates'ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ സ്ഥാനാർത്ഥിയാകൂ'; മറുപടിയുമായി ചാണ്ടി ഉമ്മൻ

‘ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ സ്ഥാനാർത്ഥിയാകൂ’; മറുപടിയുമായി ചാണ്ടി ഉമ്മൻ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തരിക്കെ മുന്നണികളിലും രാഷ്ട്രീയ പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഇതിനിടെ വേണമെങ്കില്‍ പുതുപ്പള്ളിയില്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കാന്‍ തയാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇന്നലെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ അറിയിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു.

പുതുപ്പള്ളിയില്‍ താൻ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിക്കുള്ളില്‍ തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടുണ്ടെന്നുമാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ വാര്‍ത്തക്ക് പിന്നാലെ ചാണ്ടിക്ക് പകരം അച്ചു ഉമ്മനും മറിയം ഉമ്മനും സ്ഥാനാര്‍ഥികളാകുമെന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഒടുവില്‍ ഈ വാര്‍ത്തകളെല്ലാം തള്ളിക്കൊണ്ട് ചാണ്ടി ഉമ്മൻ എത്തി.

കുടുംബത്തില്‍ നിന്ന് ഒരാളേ രാഷ്ട്രീയത്തില്‍ കാണൂ. ഇക്കാര്യം താന്‍ പറഞ്ഞതല്ല, തങ്ങളുടെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനമാണെന്നും ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments