ആലപ്പുഴ: ആലപ്പുഴയിൽ മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി പാപ്പാന്‍റെ അഭ്യാസം. 5 മാസം മാത്രം പ്രായമുള്ള കുഞ്ഞുനെയും കൊണ്ടാണ് പാപ്പാന്‍റെ സാഹസം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാനായ അഭിലാസ് ആണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.
അഭ്യാസത്തിനിടെ കുഞ്ഞ് പാപ്പാന്‍റെ കൈയിൽ നിന്നും വഴുതി വീഴുന്നത് കാണാം.
കഴിഞ്ഞ ഓഗസ്റ്റിൽ 2 പാപ്പാന്മാരെ സ്കന്ദൻ ആക്രമിക്കുകയും ഇതിലൊരു പാപ്പാൻ മരിക്കുകയും ചെയ്തിരുന്നു. ഒരാൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. അയാൾ ഇപ്പോഴും ചികിത്സയിലാണ്.



