Thursday, April 16, 2026
spot_imgspot_imgspot_img
HomeFood & TravelFoodfulന്യൂ ഇയർന് ബ്രഡ് പുഡിങ് തയ്യാറാക്കിയാലോ….

ന്യൂ ഇയർന് ബ്രഡ് പുഡിങ് തയ്യാറാക്കിയാലോ….

ആഘോഷം എന്തായാലും നമ്മുക്ക് മധുര പലഹാരങ്ങൾ നിർബന്ധമാണ് അല്ലേ… എല്ലാവരും ഒത്തുകൂടുമ്പോൾ ടേബിൾ നിറയ്ക്കാൻ ഒരു ലാസ്റ്റ് മിനിറ്റ് പുഡിങ് തയ്യാറാക്കിയാലോ? അതും വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ബ്രെഡ് പുഡ്ഡിംഗ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ആവശ്യമായ ചേരുവകൾ

മുട്ട: 3
ഉരുക്കിയ വെണ്ണ : 2 ടേബിൾസ്പൂൺ
കണ്ടൻസ്ഡ് മിൽക്ക്: പകുതി ടിൻ
പാൽ: 1 കപ്പ്
പഞ്ചസാര: 2 ടേബിൾസ്പൂൺ അല്ലെങ്കിൽ ആവശ്യാനുസരണം
സ്ട്രോബറി ജാം: ആവശ്യത്തിന്
വാനില എസ്സെൻസ്: 1 ടീസ്പൂൺ
ബ്രെഡ് കഷ്ണങ്ങൾ: 8 മുതൽ 10 വരെ
നട്സ്: അലങ്കാരത്തിനായി

തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ അരികുകൾ മുറിച്ചു മാറ്റിയ ശേഷം മാറ്റി വയ്ക്കുക. മൂന്ന് മുട്ടകൾ ഒരു വലിയ ബൗളിൽ പൊട്ടിച്ചൊഴിക്കുക. അതിലേക്ക് കണ്ടൻസ്ഡ് മിൽക്കും പാലും ഉരുക്കിയ വെണ്ണയും പഞ്ചസാര, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം.

ശേഷം ഒരു പാനിൽ വെള്ളം ചൂടാക്കി അതിനു മുകളിൽ ഈ ബൗൾ വെച്ച് ‘ഡബിൾ ബോയിൽ’ സ്‌തെയ്യണം. ഈ സമയത്ത് മിശ്രിതം നന്നായി ഇളക്കുക.

തുടർന്ന് ബേക്കിംഗ് ട്രേയിൽ അല്പം വെണ്ണ പുരട്ടുക. ഇതിനു മുകളിൽ സ്ട്രോബറി ജാം നന്നായി തേച്ചു പിടിപ്പിച്ച ശേഷം ജാമിന് മുകളിലായി മുറിച്ചു വെച്ച ബ്രെഡ് കഷ്ണങ്ങൾ നിരത്തുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പാൽ-മുട്ട മിശ്രിതം ചെറുചൂടോടെ തന്നെ ഒഴിച്ചു കൊടുക്കാം.

കൂടാതെ പുഡ്ഡിംഗിന് മുകളിൽ നട്സ് വിതറാം. 180 ഡിഗ്രി സെൽഷ്യസിൽ പ്രീ-ഹീറ്റ് ചെയ്ത ഓവനിൽ 30 മുതൽ 35 മിനിറ്റ് വരെ ബേക്ക് ചെയ്യുക. മുകൾഭാഗം ഗോൾഡൻ നിറമാകുമ്പോൾ പുറത്തെടുക്കാം.

ബ്രെഡ് പുഡ്ഡിംഗ് റെഡി ! ഇനി ഇത് ചൂടോടെയോ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ വിളമ്പാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments