Sunday, November 22, 2026
spot_imgspot_imgspot_img
HomeLatest Updatesകൊച്ചിയിൽ യുവഡോക്ടറെ മർദിച്ചെന്ന കേസ്; നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും അറസ്റ്റിൽ

കൊച്ചിയിൽ യുവഡോക്ടറെ മർദിച്ചെന്ന കേസ്; നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും അറസ്റ്റിൽ

കൊച്ചി: യുവഡോക്ടറെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ഫോണുകൾ കവർന്നെടുക്കുകയും ചെയ്തെന്ന കേസിൽ സിനിമാതാരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പിള്ളി എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആകെ 12 പ്രതികളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.Kochi doctor attack case features prominently in recent police investigations involving film actors Athulya Chandra and Bibin Perumpally

നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നാണ് പരാതി. അതുല്യ ചന്ദ്രയുടെ അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്ന് അറിയിച്ചാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

അതുല്യയെ നേരത്തെ പരിചയമുണ്ടായിരുന്നതിനാലാണ് അപ്പാർട്ട്മെന്റിലേക്ക് പോയതെന്ന് ഡോക്ടർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനമെന്നും പരാതിയിലുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുത്തതായും ഡോക്ടർ ആരോപിക്കുന്നു.

കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിബിൻ പെരുമ്പിള്ളിയാണ് ഒന്നാം പ്രതി. അതുല്യ ചന്ദ്ര മൂന്നാം പ്രതിയാണ്. തിരിച്ചറിയാത്ത പത്തുപേരെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.

‘ഡീയസ് ഈറ’, ‘ഗാനഗന്ധർവൻ’, ‘ഉയിർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അതുല്യ ചന്ദ്ര. ‘ലോക’, ‘കിങ് ഓഫ് കൊത്ത’, ‘സീതാരാമം’, ‘റോഷാക്ക്’, ‘ആശാൻ’ തുടങ്ങിയ സിനിമകളിൽ ബിബിൻ പെരുമ്പിള്ളിയും അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments