Thursday, October 1, 2026
spot_imgspot_imgspot_img
HomeHomeകൊല്ലത്ത് സ്വയം ചിത ഒരുക്കി എടുത്തുചാടി 55 കാരൻ വെന്തു മരിച്ചു

കൊല്ലത്ത് സ്വയം ചിത ഒരുക്കി എടുത്തുചാടി 55 കാരൻ വെന്തു മരിച്ചു

കൊല്ലം : സ്വയം ചിതയൊരുക്കി ചാടിയ 55 കാരൻ വെന്തു മരിച്ചു. ചാത്തിനാംകുളം പാരിപ്പള്ളിയിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ളയാണ് മരിച്ചത്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

ഇന്ന് രാവിലെ 11 മണിയോടെയാണ് ഹരിന്ദ്രം പിള്ള വീടിൻറെ പിൻഭാഗത്ത് സ്ഥിതി ഒരുക്കിയത്. അതിനുശേഷം ചിതയിൽ ചാടുകയായിരുന്നു. അയൽവാസികളാണ് ആദ്യം കണ്ടത്. അവർ എത്തിയപ്പോഴേക്കും ഹരീന്ദ്രൻ പിള്ള ബിന്ദു മരിച്ചിരുന്നു. ഭാര്യയും മക്കളുമായി അകൽച്ചയിൽ ആയിരുന്നു എന്നാണ് പറയുന്നത്. ചാത്തിനാംകുളം താഹ മുക്കിൽ പൂജാ സ്റ്റോർ നടത്തി വരികയായിരുന്നു ഹരീന്ദ്രൻ പിള്ള. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കിളികൊല്ലൂർ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് . ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments