Thursday, October 1, 2026
spot_imgspot_imgspot_img
HomeDistrict Newsഎറണാകുളത്ത് തീപിടുത്തം; ബുക്ക്സ്റ്റാൾ പൂർണ്ണമായും കത്തി നശിച്ചു

എറണാകുളത്ത് തീപിടുത്തം; ബുക്ക്സ്റ്റാൾ പൂർണ്ണമായും കത്തി നശിച്ചു

പെരുമ്പാവൂർ ; എറണാകുളം പെരുമ്പാവൂരിൽ ഐമുറിയിൽ തീ പിടിച്ച് ബുക്ക് സ്റ്റാൾ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെയായിരുന്നു തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം.

ജോബ് റാഫലിന്റെ ഉടമസ്ഥതയിലുള്ള അക്ഷര ബുക്സ് സ്റ്റാളിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് തീ പടരുന്നത് കണ്ടത്. ബുക്ക് സ്റ്റാളിലെ പുസ്തകങ്ങളും മറ്റ് സ്റ്റേഷനറി സാധനങ്ങളും പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ ബ്യൂട്ടി ബാഡ് ടെക്സ്റ്റയിലേക്ക് തീ പടർന്നെങ്കിലും ഫയർഫോഴ്സ് തീ അണച്ചിരുന്നു. ടെക്സ്റ്റൈൽസിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി പറയുന്നു. അപകടത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ അധികൃതർ പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments