Friday, October 2, 2026
spot_imgspot_imgspot_img
HomeHomeഏഷ്യൻ ഗെയിംസിൽ ഷൂട്ട് ചെയ്തു;ഇന്ത്യയ്ക്ക് വീണ്ടും സ്വർണം

ഏഷ്യൻ ഗെയിംസിൽ ഷൂട്ട് ചെയ്തു;ഇന്ത്യയ്ക്ക് വീണ്ടും സ്വർണം

നാഗോയ : ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം ലഭിച്ചു. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ കമൽ ജീത്തും സുരുചി സിങ്ങുമാണ് ഷൂട്ടിംഗ് ഇനത്തിൽ ആണ് ഇന്ത്യക്ക് സ്വർണ്ണം ലഭിച്ചത്. കൂടാതെ ഷൂട്ടിംഗ് 50 മീറ്റർ ത്രീ പൊസിഷൻ ടീമിനത്തിൽ ഇന്ത്യക്ക് വെള്ളിയും ലഭിച്ചു. ഐശ്വര്യ പ്രതാപ് സിംഗ് ടോമർ , നീരജ് കുമാർ, രുദ്രാക്ഷ് പാട്ടിയിൽ എന്നിവർക്കാണ് വെള്ളിമെഡൽ ലഭിച്ചത്. കമൽജീതും സുരുചിയും യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. തുടർന്ന് ഫൈനലിൽ എത്തുകയായിരുന്നു. ഇരട്ട മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 19 ആയി. റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments