വൈക്കം : സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആയിരുന്ന മത്സ്യത്തൊഴിലാളിയും ഇൻഫ്ലുവൻസറുമായ തംബുരുവിനെ (36) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിയാണ് തംബുരു. വൈകുന്നേരം സ്കൂളിൽ നിന്ന് വന്ന മകളാണ് തമ്പുരുവിനെ മരിച്ച നിലയിൽ കണ്ടത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു തംബുരു.
ക്വീൻ ഫിഷർ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച ആദ്യ വീഡിയോ തന്നെ നിരവധി നിരവധി ആൾക്കാർ വ്യൂവേഴ്സ് ആയി വന്നു. ഇതോടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും തമ്മിലുള്ള ഒരുപാട് ആരാധകർ ഉണ്ടായി. പരമ്പരാഗത മീൻപിടുത്ത ശൈലിയാണ് സോഷ്യൽ മീഡിയയിലൂടെ തംബുരു കാണിച്ചുതന്നത്. ഉറപ്പ് ജോലികളും ഡ്രൈവിംഗ് സ്കൂളിലെയും വസ്ത്ര നിർമ്മാണ യൂണിറ്റിലെ ജോലികളും ചെയ്തിരുന്ന തമ്പുരു മീൻപിടുത്തവും മുമ്പോട്ട് കൊണ്ടുപോയിരുന്നു.
മാനസിക പീഡനം മൂലം ആണ് തമ്പുരു മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഓൺലൈൻ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്താണ് തംബുരുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് വിട്ടത് എന്ന് ബന്ധുക്കൾ പറയുന്നു. ഇതിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



