കൊച്ചി : തൃക്കാക്കരയിൽ കുടിവെള്ളം എത്തിക്കുന്ന പ്രധാനപെട്ട പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചു. തൃക്കാക്കര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് ലൈനാണ് തകർന്നത്. ഇതോടെ കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. പംമ്പിങ്ങ് പണി പണി വൈകുന്നേരത്തോടെ തീർന്നില്ലെങ്കിൽ കൊച്ചി നഗരത്തിൽ കുടിവെള്ളം പൂർണമായും മുടങ്ങാൻ സാധ്യതയുണ്ടെന്നും പറയുന്നു.
ബുധനാഴ്ച രാത്രിയിലായിരുന്നു തൃക്കാക്കര പൈപ്പ് ലൈൻ ജംഗ്ഷനിൽ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചത്. ആലുവയിൽ നിന്നുള്ള 900 എം എം പ്രധാന പൈപ്പ് ലൈൻ ആണ് പൊട്ടിയത്. ശക്തമായ വെള്ളത്തിൻറെ കുത്തൊഴുക്കിൽ ഇവിടെ ഒരു ഗർത്തം തന്നെ രൂപപ്പെട്ടു. ഇതിനിടയിൽ ഒരു ബൈക്കുകാരൻ വന്ന് ഗർത്തത്തിൽ വീഴുകയും ചെയ്തു. നാട്ടുകാർ ഉടൻ സ്ഥലത്തെത്തി ബൈക്കുകാരനെ രക്ഷപ്പെടുത്തി. നിസ്സാര പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു. പൈപ്പ് പൊട്ടിയൊലിക്കുന്നത് മൂലം വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.



