പാലാ : പാലായിൽ കഞ്ചാവ് വേട്ടയ്ക്കിടെ പോലീസിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തി. മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പാല ആർ.വി ജംഗ്ഷനിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിലാഷിനെയാണ് കാർ ഇടിപ്പിച്ചത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളിൽ നിന്ന് അര കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.



