പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്ക് കെട്ടുകളിൽ യുവതിയുടെയും പെൺകുഞ്ഞിന്റെയും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചു.പ്രതി യുവതിയുടെ ഭർത്താവ് തന്നെയാണെന്നും ഇയാൾ കേരളം വിട്ടനിന്നുമാണ് വിവരം ലഭിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടിയിലേക്ക് സാധനങ്ങൾ കൊണ്ടു പോയ ചാക്കിലെ എഴുത്തിൽ നിന്നാണ് തെളിവ് ലഭിച്ചത്. മരിച്ചത് ബംഗാൾ സ്വദേശികളാണെനുള്ള സംശയം നിലനിൽക്കുന്നു.
യന്ത്രം കൊണ്ട് തലയറുത്ത നിലയിലായിരുന്നു ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ബിരിയാണി അരിയുടെ ചാക്കുകൾ ആയിരുന്നു അത്.ശരീരഭാഗങ്ങൾ കൂട്ടിക്കെട്ടി പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റി ഉപേക്ഷിച്ചത്. ഒരാൾ ഒറ്റയ്ക്ക് തന്നെ ഈ ഹീനകൃത്യം ചെയ്യില്ലെന്നും ഒന്നിലേറെ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസിന് സംശയമുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഭവാനിപ്പുഴയുടെ തീരത്ത് പശുവിനെ മേയ്ക്കാൻ വന്നവരാണ് ചാക്ക് കെട്ടുകൾ കണ്ടത്. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ചാക്കുക്കെട്ടുകൾ തുറന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പുതൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു



