കോട്ടയം : അരനൂറ്റാണ്ടായി കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രസിഡൻറ് ആയ ഏബ്രഹാം ഇട്ടി ചെറിയ(88) അന്തരിച്ചു. 1982 മുതൽ പബ്ലിക് ലൈബ്രറിയെ മുന്നോട്ടു നയിച്ച അമരക്കാരൻ ആയിരുന്നു അദ്ദേഹം. കോട്ടയത്തിന്റെ പ്രധാന സാംസ്കാരിക കേന്ദ്രമായി പബ്ലിക് ലൈബ്രറിയെ വളർത്താൻ അദ്ദേഹത്തിൻറെ നേതൃപാടവത്തിന് സാധിച്ചു.
കെപിഎസ് മേനോൻ ഹാൾ, അക്ഷരശില്പം, കോൺഫറൻസ് ഹാൾ, ആർട്ട് ഗാലറി തുടങ്ങിയവ അദ്ദേഹത്തിൻറെ കാലത്ത് നിർമ്മിക്കപ്പെട്ടവയാണ്. പബ്ലിക് ലൈബ്രറി യോടൊപ്പം കുട്ടികളുടെ ലൈബ്രറി ആയ ജവഹർ ബാലഭവൻ ചെയർമാൻ കൂടിയാണ് ഏബ്രഹാം ഇടിച്ചെറിയ. കൂടാതെ മറ്റ് വിവിധ സംഘടനകളുടെയും പ്രസിഡണ്ടും സെക്രട്ടറിയും ആണ് അദ്ദേഹം. ഏബ്രഹാം ഇട്ടി ചെറിയയുടെ നിര്യാണത്തെ തുടർന്ന് വിവിധ സാംസ്കാരിക പ്രവർത്തകരും ഗ്രന്ഥശാല പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
ഭാര്യ തിരുവല്ല സ്വദേശിനി ആനിലല്ലി. മക്കൾ അനീറ്റ തോമസ് ( യുഎസ്), ബിനീറ്റ വർഗീസ് , (ബാംഗ്ലൂർ),സി ഐ എബ്രഹാം (കോട്ടയം), ആനി എബ്രഹാം (ബാംഗ്ലൂർ) എന്നിവർ മക്കളാണ്. മരുമക്കൾ: എബ്രഹാം തോമസ് (യുഎസ്), ജോൺസൺ വർഗീസ് (ബാംഗ്ലൂർ), അശ്വതി( കുന്നംകുളം), സുരേഷ് ഏബ്രഹാം(ബാംഗ്ലൂർ).



