ആലപ്പുഴ: കഞ്ഞി പോരാട്ടത്തിൽ പുന്നമടക്കായലിന്റെ ജലരാജാവായി അരോമ ചുണ്ടൻ. വാശിയേറിയ 72മത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടനാണ് കപ്പ് അടിച്ചത്. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമാ ചുണ്ടൻ വിജയിയായത്.
അരോമ ബിസിനസ് ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ഒരുങ്ങിയ ചുണ്ടൻ വള്ളം ആണ് ഇത്. ഈ വർഷമാണ് അരോമ ചുണ്ടൻ നീരണിഞ്ഞത്. നടുഭാഗം ചുണ്ടനെ രണ്ടാം സ്ഥാനത്താക്കിയാണ് നെഹ്റു ട്രോഫി കിരീടം അരോമ ചുണ്ടൻ നേടിയത്. ആവേശകരമായ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അരോമ കിരീടം നേടിയത്.



