കണ്ണൂർ: അഴീക്കോട് ആനിവയൽ കുളത്തിൽ എംബിബിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്.
കണ്ണൂർ ജില്ലയിലെ പ്രശസ്തമായ കുളം ആണ് ആനിവയൽ(അയണി വയൽ) കുളം.ഉച്ചയ്ക്ക് രണ്ടുമണിക്ക് സുഹൃത്തിൻറെ കൂടെയാണ് അനിരുദ്ധ് കുളത്തിന്റെ അടുത്തെത്തിയത്. തുടർന്ന് അനിരുദ്ധ് കുളത്തിലോട്ട് ഇറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



