മുംബൈ : മൂന്നര പതിറ്റാണ്ടിലേറെയായി ചലച്ചിത്ര അഭിനയരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രദീപ് റാവത്ത്(74) അന്തരിച്ചു. ക്യാൻസർ ബാധിതയെ തുടർന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗജനിലെ വില്ലൻ വേഷത്തിലൂടെ ഏറെ ശ്രദ്ധേയനായ പ്രദീപ് റാവത്ത് ലഗാൻ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ബി ആർ ആർ ചോപ്രയുടെ മഹാഭാരതം ടെലിവിഷൻ പരമ്പരയിൽ അശ്വത്ഥാമാവ് എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. മലയാള ചലച്ചിത്രങ്ങളായ ചൈനാ ടൗൺ, കസിൻസ് എന്നിവയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്



